പ്രവർത്തന കലണ്ടർ

♻️ ഹരിതകർമ്മസേന

അജൈവമാലിന്യ ശേഖരണ കലണ്ടർ

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സംസ്കരണത്തിനുമായി ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വിവിധ ഇനം മാലിന്യങ്ങൾ നിശ്ചിത മാസങ്ങളിൽ ശേഖരിക്കുന്നു. മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി നിശ്ചിത സമയത്ത് കൈമാറി ശുചിത്വമുള്ള ഗ്രാമം സൃഷ്ടിക്കുന്നതിന് സഹകരിക്കുക.

🌱 ശുചിത്വമുള്ള നാടിനായി ഒരുമിക്കാം

📅 മാലിന്യ ശേഖരണ മാസങ്ങൾ

ഇനം തിരിച്ചുള്ള അജൈവ മാലിന്യ ശേഖരണ സമയക്രമം

🛍️
ITEM 01

പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർ

ശേഖരിക്കുന്ന മാസം എല്ലാ മാസവും
💻
ITEM 02

ഇ-വേസ്റ്റ്

ശേഖരിക്കുന്ന മാസം ജനുവരി, ജൂലൈ
👕
ITEM 03

തുണി മാലിന്യം

ശേഖരിക്കുന്ന മാസം ഫെബ്രുവരി
💡
ITEM 04

ആപത്കരമായ ഇ-മാലിന്യങ്ങൾ (ബൾബ്, കണ്ണാടി)

ശേഖരിക്കുന്ന മാസം മാർച്ച്, ഒക്ടോബർ
🎒
ITEM 05

ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസ്റ്ററി മാലിന്യം

ശേഖരിക്കുന്ന മാസം ഏപ്രിൽ, നവംബർ
🍾
ITEM 06

കുപ്പി, ചില്ല് മാലിന്യം

ശേഖരിക്കുന്ന മാസം മെയ്, ഡിസംബർ
🚗
ITEM 07

ഉപയോഗശൂന്യമായ വാഹന ടയർ

ശേഖരിക്കുന്ന മാസം ജൂൺ
📦
ITEM 08

പോളി എത്തിലീൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ്പ് ഇനങ്ങൾ

ശേഖരിക്കുന്ന മാസം ആഗസ്റ്റ്
💊
ITEM 09

മരുന്ന് സ്ട്രിപ്പ്

ശേഖരിക്കുന്ന മാസം സെപ്റ്റംബർ

📢 പ്രത്യേക ശ്രദ്ധയ്ക്ക്

♻️ ഉപയോഗശൂന്യമായ അജൈവ പാഴ് വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
🌱 ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
🚫 മാലിന്യങ്ങൾ കത്തിക്കുകയോ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
🏆 വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% പാരിതോഷികമായി ലഭിക്കുന്നതാണ്.
🌍 "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം"