പരാതികൾ
മാലിന്യ സംസ്കരണം
പരാതികളും പരിഹാരങ്ങളും
മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിനെ ശുചിത്വമുള്ളതാക്കുന്നതിന്റെ ഭാഗമായി അനധികൃത മാലിന്യ നിക്ഷേപം, ഖര-ദ്രവ മാലിന്യ സംസ്കരണത്തിലെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാനും പരിഹരിക്കാനുമുള്ള സൗകര്യം പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
📋 പരാതികൾ സമർപ്പിക്കേണ്ട രീതികൾ
പരാതികൾ അറിയിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ
നേരിട്ടുള്ള അറിയിപ്പ്
പൊതുസ്ഥലങ്ങളിലോ തോടുകളിലോ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.
01 | Direct Complaint
വാർഡ് തല ജാഗ്രത
അതത് വാർഡ് മെമ്പർമാരെയും വാർഡുതല ജാഗ്രതാ സമിതികളെയും മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുക.
02 | Ward Level Action
ഡിജിറ്റൽ പോർട്ടൽ
K-SMART അല്ലെങ്കിൽ പഞ്ചായത്തിന്റെ ഔദ്യോഗിക പരാതി പരിഹാര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരാതികൾ സമർപ്പിക്കാം.
03 | Online Complaint
🚯 അനധികൃത മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാം
റോഡരികുകളിലോ പൊതുസ്ഥലങ്ങളിലോ തോടുകളിലോ മാലിന്യം തള്ളുന്നതോ കുന്നുകൂടിക്കിടക്കുന്നതോ കണ്ടാൽ ഫോട്ടോയോ വീഡിയോയോ സഹിതം താഴെ കാണുന്ന ഔദ്യോഗിക നമ്പറിലേക്ക് വാട്സാപ്പ് വഴി പരാതികൾ അറിയിക്കാം.
📱 9446 700 800