ഓപ്പറേഷൻ തൂഫാൻ 2.0: വാക്കത്തോൺ

🏃‍♂️
OPERATION TOOFAN 2.0

ഓപ്പറേഷൻ തൂഫാൻ 2.0

വാക്കത്തോൺ സംഘടിപ്പിച്ചു
 

ലഹരിക്കെതിരായ ബോധവൽക്കരണവും യുവജനങ്ങളിൽ സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിന്റെ ഭാഗമായി മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള പോലീസും കേരള എക്സൈസും സംയുക്തമായി നടപ്പിലാക്കിയ ഓപ്പറേഷൻ തൂഫാൻ 2.0-ന്റെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു.

❤️ ലഹരിയോട് NO... ജീവിതത്തോട് YES!

🎉 ഉദ്ഘാടന ചടങ്ങ്

ബഹുമാനപ്പെട്ട വൈക്കം എം.എൽ.എ. ശ്രീ. ബിനുമോൻ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരതി രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ. പി. സി. തങ്കൻ സ്വാഗതം ആശംസിച്ചു. വൈക്കം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആശംസകൾ അർപ്പിച്ചു.

🚩
ഫ്ലാഗ് ഓഫ്
ശ്രീ. ബിനുമോൻ
വൈക്കം എം.എൽ.എ.
🎤
അധ്യക്ഷത
ശ്രീമതി ആരതി രമേശൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
🙏
സ്വാഗതം
ശ്രീ. പി. സി. തങ്കൻ
വൈസ് പ്രസിഡന്റ്

👥 പങ്കെടുത്തവർ

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീമ ബിനു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുകന്യ അനിൽ, പി. ആർ. ശരത് കുമാർ, അഞ്ചു പി. എസ്., ശ്രീമതി വനജ അനിൽകുമാർ, പത്മനന്ദനൻ പി. പി., ആർ. അനീഷ്, ധന്യ സുനിൽ, രാജേശ്വരി ഷാജി, എൻ. സി. തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി ചന്ദ്രിക കെ. വി., അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. സനീഷ് കുമാർ പി. വി., മറ്റ് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേനാംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, ആശാ വർക്കർമാർ, തൂഫാൻ വാരിയേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

🤝 ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക്
▶️

ഓപ്പറേഷൻ തൂഫാൻ 2.0

വാക്കത്തോൺ – വീഡിയോ ദൃശ്യങ്ങൾ
💚
ലഹരിയില്ലാത്ത സമൂഹത്തിനായി
ഒരുമിച്ച് നടക്കാം... ലഹരിക്കെതിരെ അണിചേരാം!
 
മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ല | വൈക്കം