മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
കുടുംബാരോഗ്യ കേന്ദ്രം മറവൻതുരുത്ത്

കുടുംബാരോഗ്യ കേന്ദ്രം മറവൻതുരുത്ത്
ആരോഗ്യ സേവനം

കുടുംബാരോഗ്യ കേന്ദ്രം മറവൻതുരുത്ത്

കോട്ടയം ജില്ലയിലെ മറവൻതുരുത്ത് പഞ്ചായത്തിൽ ഏകദേശം ഇരുപതിനായിരത്തിൽ പരം ആളുകൾക്ക് സ്വാന്തനമേകാൻ ആയി 1972 ൽ ഹെൽത്ത് സെന്റർ ആയി സ്ഥാപിക്കപ്പെട്ടു പിന്നീട് 2020 ജനുവരി മാസം വിപുലീകൃത സേവനങ്ങളോടുകൂടി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ടു.

2022 ൽ നാഷണൽ കോളിറ്റി അഷറൻസ് കരസ്ഥമാക്കിയ സ്ഥാപനം സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരള പുരസ്കാരങ്ങളും നേടുകയുണ്ടായി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്ന സ്ഥാപനം ദേശീയതലത്തിൽ ടി പി മുക്ത പഞ്ചായത്തായും തെരഞ്ഞെടുക്കപ്പെട്ടു.

ആരോഗ്യ പരിരക്ഷ

സേവനങ്ങൾ

 
🩺

ഒ പി

സമയം 09.00 എ എം - 06.00 പി എം

മൂന്ന് ഡോക്ടർമാർ രണ്ട് സ്റ്റാഫ് നേഴ്സ് , പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടുന്ന ഒ പി വിഭാഗം

🔬

ലബോറട്ടറി

52 തരം പരിശോധനകൾ വിവിധ പരിശോധന പാക്കേജുകൾ 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും വികലാംഗർക്കും സൗജന്യമായി ടെസ്റ്റുകൾ ചെയ്തുകൊടുക്കപ്പെടുന്നു വീടുകളിൽ വന്ന് സാമ്പിളുകൾ ശേഖരിച്ച് റിസൾട്ട് ലഭ്യമാക്കുന്ന സൗകര്യം

💊

ഫാർമസി

ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ എല്ലാത്തരം മരുന്നുകളും സൗജന്യമായി ലഭ്യമാക്കുന്നു

🧑‍⚕️

പൊതുജനാരോഗ്യ വിഭാഗം

കുട്ടികൾക്കുള്ള പ്രതിരോധ കുത്തുവയ്ക്കുകൾ ഗർഭിണികൾക്കുള്ള പരിശോധന രണ്ട് ഡോസ് Td കുത്തിവെപ്പുകൾ അയൺ ഗുളിക വിതരണം

❤️

കുടുംബാസൂത്രണ മാർഗങ്ങൾ

കോപ്പർട്ടി നിക്ഷേപം, നിരോധ് വിതരണം, ഓറൽ പിൽസ് വിതരണം

🏥

മറ്റുള്ള സേവനങ്ങൾ

മലമ്പനി രോഗ രക്ത പരിശോധന, ബ്ലീച്ചിംഗ് പൗഡർ വിതരണം, ors വിതരണം, ശ്വാസകോശ രോഗ ക്ലിനിക്, വെൽ വുമൺ ക്ലിനിക്, പോഷണ ക്ലിനിക്, വയോജന ക്ലിനിക്, മാനസികാരോഗ്യ ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക്, ജീവിതശൈലി രോഗ ക്ലിനിക്, വിദ്യാലയ ആരോഗ്യ പരിപാടി.

കൂടുതൽ ആരോഗ്യ സേവനങ്ങൾ

പതിനഞ്ചോളം ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതികളുടെ പ്രവർത്തനങ്ങൾ
കാഴ്ച പരിശോധന എല്ലാ വെള്ളിയാഴ്ചകളിലും
പാലിയേറ്റീവ് രോഗി പരിചരണം
സാംക്രമിക രോഗപ്രതിരോധ പ്രവർത്തനങ്ങൾ
യോഗ ക്ലാസുകൾ
വെൽനെസ് പ്രവർത്തനങ്ങൾ
ഞങ്ങളെ ബന്ധപ്പെടുക

കുടുംബാരോഗ്യ കേന്ദ്രം മറവൻതുരുത്ത്

📍

വിലാസം

കുടുംബാരോഗ്യ കേന്ദ്രം
മറവൻതുരുത്ത് പി ഒ വൈക്കം കോട്ടയം
പിൻ : 686608

✉️
📞

ഫോൺ

04829236756 

കുടുംബാരോഗ്യ കേന്ദ്രം • മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്