ഗവ. വെറ്ററിനറി ഡിസ്പെൻസറി, മറവൻതുരുത്ത്

ഗവ. വെറ്ററിനറി ഡിസ്പെൻസറി, മറവൻതുരുത്ത്
ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. വെറ്ററിനറി ഡിസ്പെൻസറി, മറവന്തുരുത്ത് പ്രദേശത്തെ കന്നുകാലികൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയ്ക്ക് അടിസ്ഥാന വെറ്ററിനറി സേവനങ്ങൾ ലഭ്യമാക്കുന്ന പ്രധാന സ്ഥാപനമാണ്. ഡിസ്പെൻസറിയിൽ ഒരു വെറ്ററിനറി സർജൻ ഉൾപ്പെടെ ആകെ 4 ജീവനക്കാർ സേവനമനുഷ്ഠിച്ചുവരുന്നു.
ഞങ്ങളുടെ ദൗത്യം
*കന്നുകാലികൾ, വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ രോഗനിർണയവും ചികിത്സയും നടത്തുക.
*വിവിധ മൃഗരോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ സർക്കാർ നിർദേശങ്ങൾക്കനുസൃതമായി നടപ്പിലാക്കുക.
*പശു, എരുമ തുടങ്ങിയ കന്നുകാലികൾക്ക് കൃത്രിമ ബീജസങ്കലനവും പ്രജനന സേവനങ്ങളും ലഭ്യമാക്കുക.
*പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങളിൽ രോഗപ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പിലാക്കുക.
*കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സഹായം നൽകുക.
*ഇൻഷുറൻസ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുക.
*മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മറ്റ് വകുപ്പുകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് നടപ്പിലാക്കുക.
*കന്നുകാലികളിലെ വന്ധ്യതാ നിവാരണത്തിനായി വന്ധ്യതാ നിവാരണ ക്യാമ്പുകൾ, ഗോകുല മിഷൻ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുക.
*മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ബോധവൽക്കരണ-വിജ്ഞാനവ്യാപന പരിപാടികൾ നടത്തുക.
*സ്വയംതൊഴിൽ പദ്ധതികൾക്കായി കർഷകർക്ക് ആവശ്യമായ പ്രോജക്ട് റിപ്പോർട്ടുകളും സാങ്കേതിക സഹായവും നൽകുക.
*ഗ്രാമപഞ്ചായത്തിന്റെ മൃഗസംരക്ഷണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുക.
ആശുപത്രി ജീവനക്കാർ
1
വെറ്ററിനറി സർജൻ – 1
2
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ – 1
3
അറ്റൻഡന്റ് – 1
4
കാഷ്വൽ സ്വീപ്പർ – 1
പ്രവർത്തന സമയം
സാധാരണ പ്രവൃത്തി ദിവസങ്ങൾ
രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ
ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകിട്ട് 3.00 മണി വരെ
ഞായറാഴ്ച
രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 12.00 മണി വരെ
മറ്റ് അവധി ദിവസങ്ങൾ
രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ
മൃഗശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന വെറ്ററിനറി സബ് സെന്റർ, കുലശേഖരമംഗലം
ലഭ്യമാകുന്ന സേവനങ്ങൾ:
*കൃത്രിമ ബീജ സങ്കലന പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കുക.
*കന്നുകാലികൾക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകുക.
*വിദഗ്ധ ചികിത്സയ്ക്കായി വെറ്ററിനറി ആശുപത്രി/വെറ്ററിനറി ഡിസ്പെൻസറിയിലേക്ക് റഫർ ചെയ്യുക.
ആശുപത്രി ജീവനക്കാർ
1
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ – 1
2
താൽക്കാലിക ജീവനക്കാരൻ – 1
📍 ബന്ധപ്പെടാനുള്ള വിവരങ്ങൾ
വിലാസം
ഗവ. വെറ്ററിനറി ഡിസ്പെൻസറി, മറവൻതുരുത്ത്
ഗവ. വെറ്ററിനറി ഡിസ്പെൻസറി, മറവൻതുരുത്ത്
ഫോൺ
04829291428
04829291428
ലൊക്കേഷൻ
മറവൻതുരുത്ത്
മറവൻതുരുത്ത്