പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ആരതി രമേശൻ

പ്രസിഡൻ്റ്

പി സി തങ്കൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു പ്രദീപ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സീമ ബിനു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വേണുഗോപാലൻ കെ എസ്

ചെയര്‍മാന്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ചന്ദ്രിക കെ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം

വാർഡുകൾ : 16 , നിയമസഭാ മണ്ഡലം : വൈക്കം, ലോകസഭാ മണ്ഡലം : കോട്ടയം

വില്ലേജ് : കുലശേഖരമംഗലം

ആകെ ജനസംഖ്യ (2011) : 21728

വിസ്തീർണ്ണം : 15.69 ച കി മി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മറവന്‍തുരുത്ത്: ചരിത്രവും സാംസ്കാരിക പൈതൃകവും പേരിന് പിന്നിൽ: വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രസ്മരണകളുള്ള പ്രദേശമാണിത്. പണ്ട് "മറവന്മാർ" എന്ന വിഭാഗം താമസിച്ചിരുന്നതിനാലാണ് ഈ സ്ഥലത്തിന് മറവൻതുരുത്ത് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ചരിത്ര പശ്ചാത്തലം: പഞ്ചായത്തിന്റെ അതിർത്തിയായ വേമ്പനാട്ടുകായലും പരിസരവും പണ്ട് 'വെമ്പലനാട്' (പിന്നീട് വേമ്പനാട്) എന്നറിയപ്പെട്ടിരുന്നു. പാണ്ഡ്യ രാജാവിന്റെ ഭരണകാലവുമായി ബന്ധപ്പെടുത്തിയാണ് ഈ പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കുംകൂർ രാജവംശവുമായി ഈ പ്രദേശത്തിന് അടുത്ത ചരിത്രബന്ധമുണ്ട്. ആറ്റുവേല ഉൽസവം: 170 വർഷത്തെ പഴക്കമുള്ള, മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ആഘോഷിക്കുന്ന 'ആറ്റുവേല' ഇവിടുത്തെ പ്രധാന സാംസ്കാരിക ജലോത്സവമാണ്. കൊടുങ്ങല്ലൂരിൽ നിന്നെത്തിയ ദേവി വഞ്ചിയിൽ സഞ്ചരിച്ച് വടക്കുംകൂർ മഹാരാജാവിന്റെ കൊട്ടാരത്തിൽ എത്തിയതിനെ അനുസ്മരിച്ചാണ് ആറ്റുവേലക്കടവിൽ നിന്നും ഇളംകാവ്...

കൂടുതൽ വായിക്കുക