ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി

സ്ഥാപനത്തെക്കുറിച്ച്
മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്പെൻസറി 2014-ൽ ആണ് സ്ഥാപിതമായത്. 2022 ൽ സ്ഥാപനം ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ആയി നവീകരിക്കപ്പെട്ടു. നിലവിൽ ഇവിടെ ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റെൻഡർ, സ്വീപ്പർ, യോഗ ഇൻസ്ട്രക്ടർ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ അടങ്ങിയ 06 ജീവനക്കാർ ജനങ്ങൾക്ക് സേവനങ്ങൾ നൽകിവരുന്നു.
ലഭ്യമാകുന്ന സേവനങ്ങൾ (Services Available)
സൗജന്യ ചികിത്സയും ഔഷധ വിതരണവും:
രോഗികൾക്കായി പൂർണ്ണമായും സൗജന്യമായ പരിശോധനയും മരുന്നുകളും നൽകുന്നു.
പ്രത്യേക ഒ പി :
ബുധനാഴ്ച്ച: പ്രസവാനന്തര ശുശ്രൂഷകൾക്കുള്ള ആയുർവേദ മരുന്ന് വിതരണം.
വ്യാഴാഴ്ച്ച : ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക്
വെള്ളിയാഴ്ച്ച: പാലിയേറ്റീവ് ഹോം കെയർ
പഞ്ചായത്ത് പദ്ധതികൾ:
ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നു.
യോഗ ക്ലാസുകൾ:
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി വാർഡുകളിൽ ആയുഷ് യോഗാ ക്ലബുകളിലൂടെ സൗജന്യമായി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ 10:30 വരെ മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ഹാളിൽ സൗജന്യ യോഗാ പരിശീലനം ലഭ്യമാണ്.
പകർച്ചവ്യാധി പ്രതിരോധം:
പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാനുള്ള ഫലപ്രദമായ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നു.
മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണവും:
ഗ്രാമപഞ്ചായത്തിന്റേയും ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറുടേയും നിർദ്ദേശപ്രകാരം വിവിധ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടത്തിവരുന്നു.
സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ.
വിവിധ തരത്തിലുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകുന്നു (Attestation of certificates).
മെഡിക്കൽ സർട്ടിഫിക്കറ്റുകൾ.
ആവശ്യാനുസരണം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നു.
ബന്ധപ്പെടുക
സർക്കാർ ആയുർവേദ ഡിസ്പെൻസറി, മറവൻതുരുത്ത്
വിലാസം
സർക്കാർ ആയുർവേദ ഡിസ്പെൻസറി,
മറവൻതുരുത്ത്. പി ഒ,
കോട്ടയം - 686608