മറവൻതുരുത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഓഫീസ് ഓർഡർ

📑   ഓഫീസ് ഓർഡർ

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്തിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രധാന ചുമതലകളും കർത്തവ്യങ്ങളും ചുവടെ വ്യക്തമാക്കുന്നു.

01
📑

സെക്രട്ടറി

പഞ്ചായത്തിന്റെ പ്രധാന ഭരണ ഉദ്യോഗസ്ഥൻ. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.

02
🗂️

അസിസ്റ്റന്റ് സെക്രട്ടറി

പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവർത്തിക്കുന്നു.

03
📋

ഹെഡ് ക്ലർക്ക്

പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഫയൽ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു.

04
💳

അക്കൗണ്ടന്റ്

പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നു. വരുമാന-ചെലവ് കണക്കുകൾ തയ്യാറാക്കി പരിപാലിക്കുന്നു.

05
📋

സീനിയർ ക്ലർക്ക്

ഓഫീസ് രേഖകളും ഭരണ നടപടികളും മേൽനോട്ടം വഹിക്കുന്നു. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

06
📁

ക്ലർക്ക്

പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്നു. നികുതി പിരിവ്, അപേക്ഷകൾ, ഓഫീസ് രജിസ്റ്ററുകൾ എന്നിവ നിയന്ത്രിക്കുന്നു.

07
🚗

ഡ്രൈവർ

ലോഗ് ബുക്ക് കൃത്യമായി എഴുതി യാത്ര ചെയ്ത ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങുക. വാഹനം സുരക്ഷിതമായി ഔദ്യോഗിക ഷെഡിൽ സൂക്ഷിക്കുക. ട്രാക്ടർ/റോളർ വാടകത്തുക യഥാസമയം പഞ്ചായത്തിൽ അടയ്ക്കുക. ഇൻഷുറൻസ് പുതുക്കലും ഇന്ധന ഉപയോഗ പരിശോധനയും ഉറപ്പാക്കുക.

08
🧹

ഓഫീസ് അറ്റൻഡന്റ്

പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു. രേഖകൾ കൈമാറൽ, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.

09
💻

ടെക്നിക്കൽ അസിസ്റ്റന്റ്

കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിപാലിക്കുക. ഇ-ഗവേണൻസ് പ്രവർത്തനങ്ങളിൽ ജീവനക്കാർക്കും ഭരണസമിതിക്കും ആവശ്യമായ സാങ്കേതിക സഹായം നൽകുക.

10
💻

പ്രൊജക്റ്റ് അസിസ്റ്റന്റ്

ഗ്രാമപഞ്ചായത്തുകളുടെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗം ഇ-ഗ്രാംസ്വരാജ് പോർട്ടൽ വഴി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ സഹായിക്കുക. നിർമ്മാണ പ്രവർത്തികളുടെ ജിയോ ടാഗിംഗ് നടത്തുക.

11
🧹

പാർട്ട് ടൈം സ്വീപ്പർ

രാവിലെ ഹാജരായി ഏൽപ്പിക്കപ്പെട്ടിട്ടുള്ള ശുചീകരണ ജോലികൾ ചെയ്യുകയും രജിസ്റ്ററിൽ ഒപ്പുവെക്കുകയും ചെയ്യുക. മേശ, കസേര, അലമാരകൾ ദിവസവും വൃത്തിയാക്കുകയും തറ, ടോയ്‌ലറ്റുകൾ ആഴ്ചയിലൊരിക്കൽ കഴുകുകയും ചെയ്യുക.